അഴിമതി വിരുദ്ധ നടപടിയുടെ ഭാഗമായി രാജകുമാരന്‍മാര്‍ ഉള്‍പ്പെടെയുള്ള 300 ലധികം പ്രമുഖരെ അറസ്റ്റ് ചെയ്ത സൗദി അറേബ്യയുടെ നടപടി ആരെയും ആശ്ചര്യപ്പെടുത്തുന്നതായിരുന്നു. എന്നാല്‍ തടവിലാക്കിയവരെയെല്ലാം വിട്ടയക്കുകയും കുറച്ചുപേരെ നീതിപീഠത്തിന് കൈമാറുകയും ചെയ്തിരിക്കെ, സൗദി അറേബ്യയെ കാത്തിരിക്കുന്നത് മറ്റുചില വെല്ലുവിളികളാണ്. ഈ വെല്ലുവിളികള്‍ക്ക് പരിഹാരമുണ്ടാക്കാനാണ് കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ശ്രമം. ഈ ലക്ഷ്യത്തോടെ അദ്ദേഹം വിദേശ യാത്രയ്ക്ക് ഒരുങ്ങുകയാണ്. ലോക നേതാക്കളുടെ പിന്തുണ പിടിച്ചുപറ്റി സൗദിയുടെ പ്രതിഛായ തിരിച്ചുപിടിക്കുക എന്നതാണ് എംബിഎസിന്റെ ഉദ്ദേശം.